Saturday, December 10, 2011

കേരളത്തിലെ പാമ്പുകള്‍

മീസോ സോര്‍
പാമ്പുകളുടെ വംശോല്പത്തി ഏകദേശം ജുറാസ്സിക് കാലഘട്ടത്തില്‍ ആണെന്നാണ്‌ പൊതുവേയുള്ള വിശ്വാസം.കടല്‍ ജീവികളായ മീസോ സോറുകള്‍ ആണ് അവയുടെ ആദിമ പിതാമഹന്മാര്‍ എന്ന് ഒരു വിഭാഗം ശാസ്ത്രകാരന്മാര്‍ പറയുന്നു.കാലുള്ള ജീവികളില്‍ നിന്ന് പരിണാമം സംഭവിച്ചു അവ വെള്ളത്തിലും കരയിലും മരത്തിനു മുകളിലും എല്ലാം താമസം തുടങ്ങി.ലോകത്തില്‍ ആകെ മൂവായിരത്തി അഞ്ഞൂറിലധികം ഇനം പാമ്പുകളുണ്ട്‌.നമ്മുടെ കേരളത്തില്‍ നൂറ്റി ഏഴു ഇനം പാമ്പുകളുണ്ടെന്നു സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ഡോക്ടര്‍ മുഹമ്മദ്‌ ജാഫെര്‍ പാലോട്ട് പറയുന്നു.
കേരളത്തിലെ പാമ്പുകളെ വിശദമായി പരിചയപ്പെടുന്നതിനു മുന്‍പ്  നമുക്ക് പാമ്പുകളെക്കുറിച്ച് പൊതുവായി ചില കാര്യങ്ങള്‍ മനസ്സിലാക്കാം.
            പാമ്പുകളെ പതിനൊന്നു കുടുംബങ്ങളായി തരം തിരിച്ചിരിക്കുന്നു.
റ്റിഫ്ലോപിടെ
ലെപ്ടോ ടിഫ്ലോപിടെ
യൂറോ പെല്‍ട്ടിടെ
സീനോപെല്‍ടിടെ
ബോയിടെ
അക്രോ കോര്ടിടെ
കൊളുബ്രിടെ
ദാസിപെല്ടിടെ
ഇലാപിടെ
വൈപെറിടെ
ഹൈട്രോഫിടെ
         ഇത്രയും കുടുംബങ്ങളിലായി ഇരുനൂറ്റി എഴുപത്തെട്ട് ഇനം പാമ്പുകള്‍ ആണ് ഇന്ത്യയില്‍ ഉള്ളത്.[റോമുലസ് വിറ്റാക്കെര്‍-സ്നേക്സ് ഓഫ് ഇന്ത്യ ദി ഫീല്‍ഡ് ഗൈഡ്]




4 comments:

  1. ethu kollatto...........
    adipoli!!!!!!!!!!!!!
    am waiting for more..................

    ReplyDelete
  2. ethu sharikkum useful aanu unni...........

    ReplyDelete
  3. എല്ലാ പോസ്റ്റുകളും വായിച്ചു. ധാരണകള്‍ പലതും തെറ്റായിരുന്നു എന്ന് ബോധ്യപ്പെട്ടു. തുടര്‍ന്നുള്ള പോസ്റ്റുകള്‍ വിട്ടു പോകാതിരിക്കാനായി ഫോളോ ചെയ്യുന്നു. വളരെ നന്ദി .....

    ReplyDelete
  4. കുറേക്കാലം വിട്ടുനില്‍ക്കേണ്ടി വന്നു..ഉടനെ വീണ്ടും പോസ്റ്റുകള്‍ ഇട്ടുതുടങ്ങും...നന്ദി ഷിനു നല്ല അഭിപ്രായത്തിന്

    ReplyDelete

Please post your opinions