Friday, January 20, 2012

കേരളത്തിലെ പാമ്പുകള്‍-17 കുരുടി

                                                             കുരുടിപ്പാമ്പ്

ഇംഗ്ലീഷ് പേര്- WORM SNAKE,THREAD SNAKE
ശാസ്ത്ര നാമം-  Ramphotyphlops braminus
മറ്റു മലയാളം പേരുകള്‍- കണ്ണില്ലാ കുരുടി,ബ്രാഹ്മണി കുരുടി,വിരപ്പാമ്പ്,നൂല്‍ പാമ്പ്.

വലിപ്പം- ജനിക്കുമ്പോള്‍-35mm
                    ശരാശരി-  125mm
                    പരമാവധി- 230mm

                               ചെറുതും മിനുസം ഉള്ളതുമായ ശരീരം.കണ്ടാല്‍ വിരയെപ്പോലെ തോന്നും.തലയ്ക്കു ശരീരത്തിന്റെ അത്ര തന്നെ വീതി.കണ്ണുകള്‍ നേര്‍ത്ത കറുത്ത കുത്തുകള്‍ പോലെ തോന്നും.കൂര്‍ത്ത വാല്‍.അടിഭാഗത്ത്തിനു വിളറിയ നിറം.

കുരുടി
ശല്ക്കങ്ങളുടെ എണ്ണം- ശരീരത്തിന്റെ മധ്യ ഭാഗത്ത്‌ 20.ഉദര ശല്ക്കങ്ങള്‍ക്ക് വലിപ്പക്കൂടുതല്‍ ഇല്ല.മേല്‍ത്താടിയില്‍ മാത്രമേ പല്ലുകള്‍ ഉള്ളു.

സ്വഭാവം-   കൂടുതല്‍ സമയവും മണ്ണിനടിയില്‍ കഴിയാന്‍ ഇഷ്ട്ടപ്പെടുന്നു.ഈര്‍പ്പവും ഇരുട്ടും ഉള്ള സ്ഥലങ്ങളിലാണ് സാധാരണ കാണപ്പെടുന്നത്.കല്ലുകളുടെ അടിയിലും പൂച്ച്ചട്ടികളിലും ഒക്കെ കാണാറുണ്ട്.മഴയ്ക്ക് ശേഷം പുറത്ത് വരാറുണ്ട്.ഉറുമ്പ്‌,ചെറു കീടങ്ങള്‍,പുഴുക്കള്‍ തുടങ്ങിയവയാണ് ആഹാരം.കയ്യിലെടുത്താല്‍ പിടഞ്ഞു പുളയുകയും കയ്യില്‍ കാഷ്ട്ടിക്കുകയും ചെയ്യാറുണ്ട്.

                                        കുരുടികുടുംബത്ത്തില്‍ പെണ്പാമ്പുകള്‍ മാത്രമേയുള്ളൂ.ബീജ സങ്കലനം നടക്കാതെ മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നു.ഇത് അനിഷേകജനനം [Parthenogenesis] എന്നാണു അറിയപ്പെടുന്നത്.ഈ വര്‍ഗ്ഗത്തില്‍ ഇതുവരെ ഒരൊറ്റ ആണ്‍ പാമ്പിനെ പോലും കണ്ടെത്തിയതായി ഔദ്യോഗിക രേഖകളില്ല.ജൂണ്‍ മാസത്തിലാണ് മുട്ടകള്‍ ഇടുന്നതെന്നും ഒരു തവണ 2 മുതല്‍ 7 മുട്ടകള്‍ വരെ ഇടുമെന്നും.കേണല്‍ ഫ്രാങ്ക് വാള്‍ പറയുന്നു.കൂടുതല്‍ പഠനങ്ങള്‍ നടന്നിട്ടില്ല.ഏതായാലും ആണ്പാമ്പുകളുടെ സഹായമില്ലാതെ മുട്ട വിരിയുന്നത് കൊണ്ടാവാം ലോകത്തില്‍ പാമ്പുകള്‍ ഇല്ലാത്ത സ്ഥലങ്ങള്‍ ആയി അറിയപ്പെട്ടിരുന്ന ന്യൂസിലാന്റ്,ലക്ഷദ്വീപ്,ഹവായ് തുടങ്ങിയ സ്ഥലങ്ങളിലും ഇവ എത്ത്തിപ്പെട്ടിട്ടുണ്ട്.


വിഷം- കുരുടിക്ക് വിഷമില്ല.

3 comments:

  1. എന്തുകൊണ്ട് വിഷമില്ല

    ReplyDelete
    Replies
    1. ഉള്ള വിഷം വിറ്റു ക്യാഷ് ആക്കി 😂😂

      Delete

Please post your opinions