Thursday, December 15, 2011

കേരളത്തിലെ പാമ്പുകള്‍-നാല്

                                                          പാമ്പ്-ആന്തര ഘടന


പാമ്പുകള്‍ക്ക് ഒരു കുഴല്‍ പോലെ നീണ്ട ശരീരമായതു കൊണ്ട് അതിന്റെ ആന്തരാവയവങ്ങളും ഒരു കുഴല്‍ ശരീരത്തിനു അനുയോജ്യമായ ആകൃതിയിലാണ് ഉള്ളത്.
                   ഒന്നിനോടൊന്നു ചേര്‍ത്ത് വെച്ചത് പോലുള്ള നാനൂറിലേറെ കശേരുക്കളും അവയുടെ ഇരുവശങ്ങളിലെക്കുമുള്ള വാരിയെല്ലുകളും ആണ് ഒറ്റനോട്ടത്തില്‍ പാമ്പിന്റെ അസ്ഥികൂടത്തില്‍ കാണാന്‍ കഴിയുക.
പാമ്പിന്റെ അസ്ഥികൂടം 
  പാമ്പിന്റെ താടിയെല്ലുകളുടെ പിന്‍ഭാഗം ഇലാസ്തികതയുള്ള ലിഗമെന്റുകള്‍ കൊണ്ട് മാത്രം ബന്ധിപ്പിച്ചിരിക്കുന്നത് കൊണ്ട് പാമ്പിനു വായ വളരെ വലിപ്പത്തില്‍ തുറക്കാനും വായയെക്കാള്‍ വലിപ്പമുള്ള ഇരകളെ പോലും നിഷ്പ്രയാസം വിഴുങ്ങാനും കഴിയും.


                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                  പാമ്പിന്റെ ആന്തരാവയവങ്ങളുടെ ചിത്രം താഴെ കൊടുത്തിരിക്കുന്നു.
ഇടതു ശ്വാസകോശം വളരെ ചുരുങ്ങി ചെറുതായി പോയിരിക്കുന്നു എന്നാ കാര്യം ശ്രദ്ധിക്കുക.വലതു ശ്വാസകോശത്തിന് ശരീരത്തിന്റെ മൂന്നിലൊന്നു നീളമുണ്ട് താനും.

                                   ഇര വിഴുങ്ങുമ്പോള്‍ പലപ്പോഴും പാമ്പുകള്‍ക്ക് ശ്വാസ തടസ്സം നേരിടാറുണ്ട്.ഇത് മറികടക്കാനുള്ള ഒരു സംവിധാനമാണ് Glottis breathing.വായയുടെ ഉള്ളില്‍ നാവിനടിയിലായിക്കാണുന്ന ശാസ നാളിയുടെ മുന്നറ്റം ആണ് ഗ്ലോട്ടിസ് എന്നറിയപ്പെടുന്നത്.വായക്കുള്ളില്‍ ഇരയുള്ളപ്പോള്‍ പാമ്പിന്റെ ശ്വാസോച്ച്വാസം ഇതിലൂടെ ആകും.

                         ഇങ്ങനെ വായക്കുള്ളില്‍ എത്തുന്ന ഇരയെ ദഹിപ്പിക്കാന്‍ അവിടെ വെച്ചു തന്നെ ഉമിനീരിന്റെ പ്രവര്‍ത്തനം തുടങ്ങും.വീര്യം കൂടിയ ഉമിനീരുള്ളവയെ നമ്മള്‍ വിഷപ്പാമ്പുകള്‍ എന്നും വീര്യം കുറഞ്ഞ ഉമിനീരുള്ളവയെ വിഷമില്ലാത്തവ എന്നും വിളിക്കുന്നു.അതായത് വിഷമില്ലാത്ത പാമ്പുകള്‍ ഇല്ല.വിഷ വീര്യത്തിന്റെ കാര്യത്തിലേ അവ തമ്മില്‍ വ്യത്യാസം ഉള്ളു.
പാമ്പിന്റെ വിഷ ഗ്രന്ഥി 
                      ഈ വിഷം അഥവാ വീര്യമുള്ള ഉമിനീര്‍ പല്ലുകളിലേക്ക് എത്തുന്ന രീതിക്കനുസരിച്ച് പാമ്പുകളെ വിഷപ്പല്ല് ഇല്ലാത്തവ,[Aglypha],പിന്നില്‍ വിഷപ്പല്ല് ഉള്ളവ [Opisthoglypha],മുന്നില്‍ വിഷപ്പല്ല് ഉള്ളവ [Proteroglypha],വളരെ വികാസമുള്ള മടക്കി വെക്കാവുന്ന വിഷപ്പല്ലുള്ളവ [Solenoglypha]എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.പഴയ കാലത്ത് ആയുര്‍വേദവും ഇങ്ങനെ നാല് തരം വിഷ പല്ലുകളെ കുറിച്ച് പറഞ്ഞിരുന്നു.കടിയേല്‍ക്കുന്ന ആളില്‍ ഉണ്ടാകുന്ന പ്രതികരണങ്ങളെ അടിസ്ഥാനമാക്കി മകരി മരാളി, കാളരാത്രി, യമദൂതി എന്നിങ്ങനെയായിരുന്നു ആ തരം തിരിവ്.
വിഷപ്പല്ല് ഇല്ലാത്തവ 
പിന്നില്‍ വിഷപ്പല്ല് ഉള്ളവ 
മുന്നില്‍ വിഷപ്പല്ല് ഉള്ളവ 



മടക്കാവുന്ന വലിയ വിഷപ്പല്ലുള്ളവ 
                  
                     പാമ്പിന്റെ വായയോടു ബന്ധപ്പെട്ടു കാണുന്ന മറ്റൊരു അവയവമാണ് ജേക്കബ്സന്‍സ് അവയവം [Jacobsons organ]. ഇടയ്ക്കിടെ പുറത്തേക്ക് നീട്ടുന്ന നാവില്‍ പറ്റിപ്പിടിക്കുന്ന ഗന്ധ തന്മാത്രകളെ പാമ്പ് തിരിച്ചറിയുന്നത്‌ ഈ അവയവത്തിന്റെ സഹായത്തോടെയാണ്.
ജേക്കബ്സന്‍സ് അവയവം 
                  ഇനിയുള്ളത് പാമ്പ് ആണോ പെണ്ണോ എന്നറിയുന്ന കാര്യമാണ്.ഗുദശല്ക്കത്ത്തിന്റെ അടിയില്‍ ഗുദ ദ്വാരത്തില്‍ വാലിന്റെ ദിശയില്‍ ചെറിയ ഒരു അന്വേഷണ ദണ്ട് കടത്തി നോക്കിയാണ് സാധാരണയായി പാമ്പുകളുടെ ഇനം തിരിച്ചറിയുന്നത്‌.ആണ്‍ പാമ്പാണ് എങ്കില്‍ ദണ്ട് ഏകദേശം എട്ടാമത്തെ വാല്‍ ശല്ക്കം വരെയോ അതില്‍ കൂടുതലോ ഇറങ്ങി ചെല്ലും.പെണ്‍പാമ്പിന്റെ ഒന്നാമത്തെയോ രണ്ടാമത്തെയോ വാല്‍ ശല്ക്കം വരെ മാത്രമേ ദണ്ട് ഇറങ്ങി ചെല്ലുകയുള്ളു.
ആണും പെണ്ണും തിരിച്ചറിയുന്ന വിധം 
                    ഗുദ ശല്ക്കത്തിന്റെ ഇരു വശത്തും കൈ വിരല്‍ ഉപയോഗിച്ചു അമര്‍ത്തിയാല്‍ ആണ്‍ പാമ്പാണ് എങ്കില്‍ അതിന്റെ ഇരട്ട ലിംഗം പുറമേക്ക് തള്ളി വരും.ഇങ്ങനെയും ആണ്‍ പാമ്പുകളെ തിരിച്ചറിയാം.ഈ ഇരട്ട ലിംഗം അകം പുറം മറിഞ്ഞു ഉള്ളിലേക്ക് കയറി ഇരിക്കുന്നത് കൊണ്ടാണ് അന്വേഷണ ദണ്ട് ആണ്‍ പാമ്പില്‍ അത്ര അധികം താഴേക്കു ഇറങ്ങിപ്പോകുന്നത്.
ആണ്‍ പാമ്പിന്റെ ഇരട്ട ലിംഗം 


1 comment:

  1. Casino City - MapyRO
    The first casino 포천 출장안마 resort built on 군산 출장샵 the 광명 출장안마 Las Vegas Strip 강원도 출장샵 in 1989, this casino resort is in the shadow of the old Las Vegas Strip. The property, named as 포항 출장샵 El Cajon

    ReplyDelete

Please post your opinions