Thursday, January 5, 2012

കേരളത്തിലെ പാമ്പുകള്‍ -പതിനഞ്ച്

                                                              വിഷപ്പാമ്പുകള്‍

     വലുത്

         ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പ് രാജ വെമ്പാലയാണ്.വിഷ വീര്യത്തിന്റെ കാര്യത്തില്‍ ഇവന്‍ മൂര്ഖനെക്കാള്‍ അല്‍പ്പമൊന്നു പിന്നില്‍ ആണെങ്കിലും.പക്ഷെ വലിയ വിഷ സഞ്ചിയുള്ളത് കൊണ്ട് തന്നെ വിഷത്തിന്റെ അളവ് വളരെ കൂടുതല്‍ ആണ്.ഇന്ത്യയില്‍ ഇതിന്റെ വിഷത്തിനു പ്രതിവിഷം ഇല്ല.
രാജ വെമ്പാല 

      ചെറുത്‌

          ഏറ്റവും ചെറിയ വിഷപ്പാമ്പ് നമീബിയയിലും മറ്റും കാണുന്ന കൊമ്പന്‍ അണലി ആണ്.Peringuis Adder എന്നാണു ശരിക്കുള്ള പേര്
പെരിന്ഗ്വിസ് അണലി 

    ഏറ്റവും വിഷ വീര്യം ഉള്ളത്

                കരയിലെ പാമ്പുകളില്‍ ഏറ്റവും വീര്യമുള്ള വിഷം ആസ്ട്രെല്യക്കാരനായ ഇന്‍ലാന്ഡ് തൈപാന്‍ [Inland Taipan]എന്ന പാമ്പിനാണ് ഉള്ളത്.ഇതിനെ ഫിയെര്സ് സ്നേക്ക് [Fierce Snake]എന്നും വിളിക്കാറുണ്ട് ഒറ്റക്കടിയില്‍ നൂറാളെ കൊല്ലാന്‍ മാത്രം വിഷമാണ് ഇതിന്റെ വിഷ സഞ്ചിയില്‍ ഉള്ളത്.
ഇന്‍ലാന്ഡ് തായ്പാന്‍ 

   ഏറ്റവും വേഗതയുള്ളത്

                 ഏറ്റവും വേഗതയുള്ള വിഷപ്പാമ്പ് ആഫ്രിക്കക്കാരനായ ബ്ലാക്ക് മാമ്പ ആണ്.മണിക്കൂറില്‍ പത്തൊമ്പത് കിലോ മീറ്റര്‍ വരെ വേഗതയില്‍ ഇത് സഞ്ചരിച്ചതിന്റെ രേഖകള്‍ ഉണ്ട്.ഈ പാമ്പിന്റെ വായക്കുള്ളിലെ കറുപ്പ് നിറം ആണ് ഇതിനു ഇങ്ങനെയൊരു പേര് നേടിക്കൊടുത്തത്.
ബ്ലാക്ക് മാമ്പ 

    ഏറ്റവും വലിയ വിഷപ്പല്ല്.

              ഗബൂണ്‍ അണലി ആണ് ലോകത്തില്‍ ഏറ്റവും വലിയ വിഷപ്പല്ലുള്ള പാമ്പ്.ഇതിന്റെ വിഷപ്പല്ലിനു ശരാശരി 3-4  സെന്റി മീറ്റര്‍ നീളം ഉണ്ടാകും.
ഗബൂണ്‍ അണലി  

                    ഇവനും ആഫ്രിക്കക്കാരന്‍ തന്നെ .

2 comments:

  1. പല സംശയങ്ങള്‍ക്കും ഇവിടെ നിന്ന് ഉത്തരം കിട്ടി.

    ബ്ലോഗില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയാല്‍ നന്നായിരിക്കും.

    1. label കൊടുക്കയാണ്. layout ല്‍ add gadget എടുക്കുക. right side ലോ പേജീന്റെ താഴെയോ ആവാം. add gadget ല്‍ 'labels ' activate ചെയ്താല്‍ മതി.

    2. layout ല്‍ തന്നെ blog post എന്ന കോളത്തില്‍ ' configure blog spot' number of post 5 എണ്ണം കൊടുത്താല്‍ നന്നായിരി്ക്കും. show share button activate ചെയ്താല്‍ facebook, twitter, google+ എന്നിവയിലൊക്കെ നേരിട്ട് share ചെയ്യാനാവും. വായിക്കുന്നവര്‍ക്കും.

    ആശംസകളോടെ
    മൈന

    ReplyDelete

Please post your opinions