Monday, December 12, 2011

കേരളത്തിലെ പാമ്പുകള്‍- രണ്ട്

                                                            വലുതും ചെറുതും


വളരെ വലിപ്പമുള്ളവ മുതല്‍ ചെറിയ നൂല് പോലുള്ളവ വരെയുണ്ട് പാമ്പുകളുടെ കൂട്ടത്തില്‍.ദിനോസോറുകളുടെ കുട്ടികളെ ആഹാരമാക്കുന്ന പാമ്പുകള്‍ പോലും  ജുറാസ്സിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്നെന്നു അടുത്ത കാലത്ത് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തുകയുണ്ടായി.
ദിനോസോറുകളെ തിന്നുന്ന പാമ്പ്

                                              എങ്കിലും ടൈട്ടാണോബോവ എന്ന പാമ്പുകള്‍ ആയിരുന്നത്രെ ലഭ്യമായ തെളിവുകള്‍ വെച്ച് ജീവിച്ചിരുന്നതില്‍ ഏറ്റവും വലുത്.
നാല്പതു മുതല്‍ അമ്പതു വരെ അടി നീളവും ഒരു മീറ്ററിലധികം വണ്ണവും ഒന്നര ടണ്ണോളം  തൂക്കവും ഉണ്ടായിരുന്ന ഈ ഭീമന്‍ പാമ്പിന്റെ ഫോസില്‍ കണ്ടുകിട്ടിയത് കൊളംബിയയിലെ സിരിജോണ്‍ കല്‍ക്കരി ഖനിയില്‍ നിന്നായിരുന്നു.ടോരോന്ടോ യൂനിവേര്സിട്ടിയിലെ പ്രോഫസ്സര്‍ ജേസന്‍ ഹെഡിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഖനിയില്‍ നിന്ന് ഇതിന്റെ ഫോസിലുകള്‍ കണ്ടെടുത്തത്.അനകൊണ്ടാകളെയും കൂടുതല്‍ കാണപ്പെടുന്നത് ഈ പ്രദേശത്തെ ചതുപ്പുകളില്‍ തന്നെയാണ്.പക്ഷെ അനാക്കൊണ്ടയെക്കള്‍ മൂന്നിരട്ടി തൂക്കവും ഇരട്ടിയോളം നീളവും ഉണ്ടായിരുന്നു ഇവയ്ക്ക്.
അനാക്കൊണ്ടയുടെയും ടൈട്ടനോബോവയുടെയും നട്ടെല്ലിന്റെ കശേരുക്കള്‍ തമ്മിലുള്ള താരതമ്യം.

ഇന്ന് ലോകത്തില്‍ ജീവിച്ചിരിക്കുന്ന പാമ്പുകളില്‍ വണ്ണവും തൂക്കവും പലപ്പോഴും കൂടുതല്‍ കാണപ്പെടുന്നത് അനാക്കൊണ്ടാകള്‍ക്കാനെങ്കിലും നീളം കൂടുതലുള്ളത് റെറ്റി കുലെട്ടെദ് പെരുംപാമ്പുകള്‍ക്കാന്.[Python reticulatus].പത്ത് മീറ്റര്‍ നീളമുള്ള ഒരു പെരുംപാമ്പാണ് നീളത്തിന്റെ കാര്യത്തില്‍ നിലവിലുള്ള റിക്കോര്ഡ്.എങ്കിലും സാധാരണയായി പെരുംപാമ്പുകള്‍ക്ക് ആറു മീറ്റരാന് നീളം എന്നുള്ള കാര്യം ആലോചിച്ചാല്‍ഏകദേശം അറുപതു മില്ലിയന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന  ഈ ഭീമന്റെ വലിപ്പം നമുക്ക് ഊഹിക്കാന്‍ കഴിയും.
Titanoboa cerrejonensis-model
നീളത്തിന്റെ കാര്യത്തില്‍ രേട്ടിക്കുലെട്ടദ് പെരുമ്പാമ്പും ഭാരത്തിന്‍റെ കാര്യത്തില്‍ അനാക്കൊണ്ടയും ആണ് കേമന്മാരെങ്കിലും വലിപ്പ കുറവിന്റെ കാര്യത്തില്‍ കുരുടിപ്പാമ്പുകള്‍ക്കാന് ഒന്നാം സ്ഥാനം.നമുക്കും സുപരിചിതരായ ഇവയ്ക്ക് ഏതാനും സെന്റി മീറ്ററുകള്‍ മാത്രമാണ് നീളം.
കുരുടിപ്പാമ്പ്

No comments:

Post a Comment

Please post your opinions