Friday, November 8, 2013

കേരളത്തിലെ പാമ്പുകള്‍- 25 അഷാംബു കവചവാലന്‍



ഇംഗ്ലീഷ്‌ പേര്       : Ashambu Shieldtail
ശാസ്ത്രനാമം        : Uropeltis liura   
മറ്റു മലയാളം പേരുകള്‍ : ഇല്ല
വലിപ്പം            : 12-13 inch


                  മിനുസമുള്ള തിളങ്ങുന്ന ശല്‍ക്കങ്ങള്‍. ഉരുണ്ട ശരീരം.കൂര്‍ത്ത മൂക്ക്. കഴുത്തിനെക്കാള്‍ വീതി കുറഞ്ഞ തല.

              ശരീരത്തിന് തവിട്ടു നിറം. ശരീരത്തില്‍ മഞ്ഞയും കറുപ്പും കുത്തുകള്‍ കാണാറുണ്ട്‌. ഉദരം മഞ്ഞ വരകളോടെ കറുപ്പ് നിറം.നിറത്തിന് മാറ്റം കാണാറുണ്ട്‌.

              രാത്രിയില്‍ ഇര തേടുന്ന സ്വഭാവം. ആക്രമണകാരിയല്ല. ഇളകിയ മണ്ണില്‍ തുരന്നിറങ്ങും.ആഹാരം മണ്ണിര. കുഞ്ഞുങ്ങളെ പ്രസവിക്കുന്നു.

അഷംബു കവചവാലന്‍ [ ചിത്രം- INDIAN SNAKES.ORG ]


 വിഷം      : ഇല്ല


5 comments:

  1. ഒരു ചെറിയ സംശയം.. ഞങ്ങള്‍ ഹൈറേഞ്ച് ഏരിയയില്‍ ഉള്ളവര.. ഇവിടെ പണ്ടുതൊട്ടേ ഒരു കഥ കേള്‍ക്കാം ഒരുടരം പാമ്പിനെ കുറിച്ച്.. കരിം കോളി. കരിംചാത്തി എന്നൊക്കെ പേര്‍ ഉണ്ടതിന്.. പ്രദാനംആയും വിളിക്കുന്നത്‌ കോഴിപാമ്പ് , പൂവന്‍ പാമ്പ് എന്നാണ്.. കാരണം ഇവ കോഴിയെ പോലെ കൂവുന്നു എന്നതും തലയില്‍ ചുവന്ന പൂവും ഉണ്ട് എന്നതാണു.. ഇതിനു വെമ്പലയെക്കാളും വിഷം ഉണ്ടന്നാണ് കേട്ടിട്ടുള്ളത്.. ഇതിനെ കുറിച്ച് പറഞ്ഞിട്ടുള്ള ഒരു ബുക്കില്‍ ഇത് വിഷം തുപ്പുന്ന പാമ്പ് ആണെന്നും അത് ദേഹത്ത് വീണാല്‍ മാംസം വരെ ഉരുകി പോകും എന്നാണ് പറയന്നത്.. നമ്മുടെ ഇവിടെ മാത്രമല്ല വേളി നാടിലും ഇതിനെ ക്കുറിച്ച് പറയുന്നുട്.. basilisk എന്നനതിനെ അവര്‍ വിളിക്കുന്നത്‌ .. എന്തായാലും ഞങ്ങളുടെ നാട്ടില്‍ ഇതിനെ ശക്തിയായി വിശ്വസിക്കുന്നവര്‍ ഉണ്ട്.. ഇപ്പോളും അതിനെക്കുറിച്ച് പറയുന്നവര്‍ ഉണ്ട്. മലവെള്ള പാച്ചില്‍ വരുമ്പോള്‍ ഇത് ആറ്റിലേക്ക് ഒഴുകിവരുമെന്നു അവര്‍ വിശ്വസിക്കുന്നു.. ഇങ്ങനെ ഒരു ജീവി ശരിക്കും ഉണ്ടോ??? സയന്‍സ് അങ്ങനെ ഈന്തിനെ എങ്കിലും കണ്ടു പിടിച്ചിട്ടുണ്ടോ??? please help me.. email aruncpdy@gmail.com

    ReplyDelete
    Replies
    1. ശാസ്ത്രം ഇതുവരെ അങ്ങനെ ഒരു പാമ്പിനെ- തലയില്‍ പൂവുള്ളതും കൂവുന്നതും - കണ്ടുപിടിച്ചിട്ടില്ല. പടം പൊഴിഞ്ഞു തുടങ്ങുന്ന സമയത്ത് ചില പാമ്പുകളുടെ തലയില്‍ പൊളിഞ്ഞ പടം ഒരു പൂ പോലെ തോന്നിപ്പിക്കുന്ന വിധത്തില്‍ പലപ്പോഴും കണ്ടിട്ടുണ്ട് .
      സ്വനപേടകം -larynx- തീരെ വികാസം പ്രാപിച്ചിട്ടില്ലാത്ത്തത് കൊണ്ട് പാമ്പുകള്‍ക്ക് ശബ്ദം ഉണ്ടാക്കാനും കഴിയില്ല.അമേരിക്കയില്‍ കണ്ടുവരുന്ന മാന്ഗ്രൂവ്‌ സ്നേയ്ക്സ്‌ ആണ് തൊണ്ടയിലൂടെ പുറത്തേക്ക് വിടുന്ന കാറ്റിനെ അമര്തിയും അയച്ചും കുറെയെങ്കിലും ആവൃത്തിവ്യതിയാനം ഉണ്ടാക്കാന്‍ കഴിവുള്ള പാമ്പ്‌. ഈ പാമ്പിനെ കുറിച്ച് എന്റെ പാമ്പുകള്‍ എന്ന പെയ്ജില്‍ കൂടുതലായി പറഞ്ഞിട്ടുണ്ട് അരുണ്‍ ദാസ്‌.
      കഥകള്‍ ഏറെ ഞാനും കേട്ടിട്ടുണ്ട്,കരിങ്കോളിയെ കുറിച്ച്.
      അവ പക്ഷെ വെറും കഥകള്‍ മാത്രം.
      പിന്നെ basilisk എന്ന ഒരു lizard ഉണ്ട്. വെള്ളത്തിന്‌ മുകളിലൂടെ നടക്കാനൊക്കെ കഴിയുന്ന ഒരിനം പല്ലി.
      ജെ.കെ.റൌളിംഗ് ഈ പേരില്‍ ഒരു പാമ്പിനെ - വിഷം തുപ്പുന്ന പാമ്പിനെ - ഹാരി പോട്ടര്‍ കഥകളില്‍ അവതരിപ്പിച്ചിട്ടുമുണ്ട് .
      ഇത്രയൊക്കെയേ എനിക്ക് മുപ്പതു വര്ഷം അന്വേഷിച്ചു നടന്നിട്ടും എനിക്ക് കണ്ടെത്താന്‍ കഴിയാതിരുന്ന ഈ പാമ്പിനെക്കുറിച്ചു പറയാന്‍ കഴിയൂ അരുണ്‍ ദാസ്‌.....

      Delete
  2. നന്ദി സുഹൃത്തേ.. ജീവജാലങ്ങളുടെ കാര്യത്തില്‍ ആഴത്തില്‍ പഠിച്ചിട്ടില്ലെങ്കിലും cryptozoologyല്‍ ഉള്ള ഒരു താല്പര്യത്തിന്റെ പേരില്‍ വെറുതെ ഒന്ന് ചോദിച്ചു എന്ന് മാത്രം.. എന്റെ കൈയില്‍ വിഷ ചികിത്സയുടെ ഒരു വളരെ പഴയ ബുക്ക്‌ ഉണ്ട് അതില്‍ കേരളത്തില്‍ ഉള്ള ഒരു വിദം പാമ്പുകളെ കുറിച്ച് ഉണ്ട്. അതില്‍ ഇതിനെ കുറിച്ച് പറയുന്നതില്‍ ഇവ ഉണ്ടായിരുന്ന പ്രദേശങ്ങളും ശാരിരിക പ്രത്യേകതകളും കടിച്ചാല്‍ ഉള്ള രീതികളും ലക്ഷനഗലും ചികിത്സ രീതികളും പറയുന്നുട്.. നമ്മുടെ ചുറ്റും അറിയപ്പെടാത്ത അനേകം ജീവികള്‍ നശിച്ചു പോയിട്ടുണ്ടല്ലോ ഒരു പക്ഷേ അതുപോലെ വംശനാശം ശംബവിച്ചു പോയ ഒരു ജീവി ആരിക്കും.സംഭവിച്ച താങ്കള്‍ പറഞ്ഞരീതിയില്‍ anatomical ആയി സയന്‍സ്ല്‍ ഒരു സാദ്യതയും ഇല്ലാത്ത സ്ഥിതിക്ക് കാക്കയെ ശര്‍ദ്ദിചു എന്നതുപോലെ വാമൊഴിയായി വന്നപ്പോള്‍ ഉണ്ടായ ഒരു ജീവിയും ആകാം.. പാമ്പിനെപറ്റി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വളരെ ഉപകാരി ആണ് താങ്കളുടെ ബ്ലോഗ്‌. പാമ്പുകളെ പറ്റിയുള്ള താങ്കളുടെ ഗവേഷണം തുടരുക.. വംശനാശം ശംബവിച്ച പാമ്പുകളെ പറ്റി ഒരു പോസ്റ്റ്‌ ഇടാമോ..

    anyway thanks..

    ReplyDelete
    Replies
    1. വംശനാശം സംഭവിച്ച പാമ്പുകളെ കുറിച്ച് എനിക്ക് കാര്യമായി ഒന്നും തന്നെ അറിയില്ല. ക്ഷമിക്കുക. അവയെക്കുറിച്ച് പഠിക്കാന്‍ ഇതുവരെ തോന്നിയിട്ടില്ല......

      Delete
  3. തവിട്ട പാമ്പുകള്‍ വിഷമുള്ളവയാണൊ?

    ReplyDelete

Please post your opinions