Thursday, January 5, 2012

കേരളത്തിലെ പാമ്പുകള്‍-പതിന്നാല്

                                                                      പ്രഥമ ശുശ്രൂഷ

                         പാമ്പ് വിഷ ബാധയേറ്റ ആളിനെ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള പ്രതിവിഷ ചികിത്സാ സൌകര്യമുള്ള ആസ്പത്രിയില്‍ എത്തിക്കുകയാണ് ആദ്യം  ചെയ്യേണ്ടത്.പക്ഷെ അത്തരം ഒരു ആസ്പത്രി അടുത്തെങ്ങും ഇല്ലെങ്കില്‍ നാം തന്നെ ചില പ്രഥമ ശുശ്രൂഷകള്‍ നല്‍കേണ്ടതുണ്ട്

1. ഒട്ടും പരിഭ്രമിക്കരുത്‌.കടിയേറ്റ ആളിന് ധൈര്യം പകരുന്ന രീതിയില്‍ സംസാരിക്കുക.
2. റ്റൂര്‍നിക്കെ കെട്ടുക. കടിയേറ്റ സ്ഥാനത്തിനു മുകളില്‍ ഒരു അസ്ഥി മാത്രം ഉള്ള ഭാഗത്ത്‌ തുണി കൊണ്ടോ ചരട് കൊണ്ടോ അധികം മുറുകാതെ കെട്ടുന്നതിനാണ് റ്റൂര്‍നിക്കെ എന്ന് പറയുന്നത്.രക്തയോട്ടം നിലച്ചു പോകാത്ത വിധത്തില്‍ ആവണം കെട്ടുന്നത്.അതായത് വേണമെങ്കില്‍ ഒരു വിരല്‍ നമുക്ക് അതിനടിയിലൂടെ തിരുകി കയറ്റാന്‍ സാധിക്കണം.കേട്ട് വല്ലാതെ മുറുകിയാല്‍ അതിനു താഴേക്കുള്ള രക്തപ്രവാഹം നിലച്ചു ആ അവയവം ചത്ത്‌ പോകും.പിന്നെ അത് മുറിച്ചു മാറ്റുകയല്ലാതെ വേറെ വഴികളില്ല.
റ്റൂര്‍നിക്കെ കെട്ടുന്ന വിധം

3. കടിയേറ്റ ആളിന് ആത്മ വിശ്വാസം നല്‍കാനായി അപകടമില്ലാത്ത പ്ലാസിബോ മരുന്നുകളോ കുത്തി വെപ്പോ നല്‍കാവുന്നതാണ്.
4. നടക്കാനോ ഓടാനോ കടിയേറ്റ ഭാഗം ഇളകാനോ അനുവദിക്കാതെ എത്രയും പെട്ടെന്ന് ആസ്പത്രിയില്‍ ആക്കുക.
കടിയേറ്റ ഭാഗം ഇളകാതിരിക്കാന്‍ 

5. ശര്‍ദ്ദിച്ചാല്‍ ,കടിയേറ്റ ആളിനെ ഒരു വശത്തേക്ക് ചെരിച്ചു കിടത്തുക.

                                                      കടിയേറ്റ ഭാഗം ശ്രദ്ധിച്ചു നോക്കിയാല്‍ പലപ്പോഴും കടിച്ചത് വിഷ പാമ്പാണോ എന്നാ കാര്യം നമുക്ക് മനസ്സിലാക്കാന്‍ കഴിയും.പക്ഷെ എല്ലായ്പോഴും ഇത് കൃത്യമായി കൊള്ളണം എന്നില്ല.
വിഷപ്പാമ്പിന്റെ കടിയില്‍ വിഷപ്പല്ല് അടയാളം 
                                         കടിയേറ്റ ഭാഗം കീറി രക്തം പുറത്തു കളയാന്‍ ശ്രമിക്കരുത്.അണലി വര്‍ഗത്തില്‍ പെട്ട പാമ്പുകളുടെ കടിയില്‍ ഇത് കൂടുതല്‍ കുഴപ്പം ഉണ്ടാക്കാം.മാത്രമല്ല മുറിവില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടും.വായ കൊണ്ട് രക്തം വലിച്ചെടുത്തു തുപ്പിക്കളയാന്‍ ശ്രമിക്കുന്നതും അത്ര നല്ലതല്ല.വായിലോ വയറ്റിലോ മുറിവുണ്ടെങ്കില്‍ ഇത് അപകടങ്ങള്‍ ഉണ്ടാക്കിയേക്കാം.

No comments:

Post a Comment

Please post your opinions