Saturday, December 17, 2011

കേരളത്തിലെ പാമ്പുകള്‍-ഏഴ്





                                                                       പ്രത്യുല്പ്പാദനം

                            മുട്ടയിടല്‍[Ovipary], പ്രസവം [Ovo vivipary] എന്നിവയാണ് പാമ്പുകളില്‍ കണ്ടു വരുന്ന പ്രധാനപ്പെട്ട പ്രത്യുല്പാദന രീതികള്‍.പ്രസവം ശരിയായ അര്‍ഥത്തില്‍ സസ്തനികളിലും മറ്റും കാണുന്ന രീതിയിലുള്ള പ്രസവമല്ല.[Vivipary]. വയറിനുള്ളില്‍ ഇരുന്നു മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്തു വരികയാണ് ചെയ്യുക.[Ovo vivipary].ഇന്ത്യയിലെ പാമ്പുകളില്‍ ഏകദേശം 25%  -അതായത് ഏതാണ്ട് 60 ഇനം പാമ്പുകള്‍ ഇത്തരത്തില്‍ പ്രസവിക്കുന്നവയാണ്.കവചവാലന്മാര്‍, മന്നൂലിപ്പാമ്പ്, പച്ചില പാമ്പ്, ചതുപ്പ് പാമ്പുകള്‍, കടല്‍ പാമ്പുകള്‍, അണലികള്‍, സുഷിര മണ്ടലികള്‍ എന്നിവ ഈ വിഭാഗത്തില്‍ പെടുന്നു.

                            ഇണ ചേര്‍ന്ന് 30 മുതല്‍ 50 വരെ ദിവസത്തിനുള്ളില്‍ സാധാരണയായി പെണ്‍ പാമ്പുകള്‍ മുട്ടയിടും. നാല് മുതല്‍ നാല്പതു മുട്ടകള്‍ വരെ ഒറ്റതവണ അവ ഇട്ടേക്കാം.ചിലപ്പോള്‍ പെരും പാമ്പിനെപ്പോലുള്ള വലിയ പാമ്പുകള്‍ നൂറോളം മുട്ടകള്‍ ഇടാറുണ്ട്.60 - 70 ദിവസം കൊണ്ട് മുട്ട വിരിയും.
പാമ്പ് മുട്ടയിടുന്നു 
മുട്ട വിരിഞ്ഞു കുഞ്ഞു പുറത്ത് വരുന്നു. 

വയറിനുള്ളില്‍ മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്ത് വരുന്നു.

                                                            വിസര്‍ജ്ജനം.
                               പാമ്പുകള്‍ക്ക് മൂത്ര സഞ്ചിയില്ല.ദ്രാവക രൂപത്തില്‍ അവ മൂത്രം ഒഴിക്കാറുമില്ല.ജല നഷ്ടം ഉണ്ടാവാതിരിക്കാനുള്ള ഒരു അനുകൂലനം ആണ് ഇത്.പരല്‍ രൂപത്തിലാണ് അവ യൂറിക് ആസിഡ് വിസര്‍ജ്ജിക്കുക.ഈ വിസര്‍ജ്ജ്യത്ത്തിനു ഒരു തരം രൂക്ഷ ഗന്ധമുണ്ടാകും.കപ്പ പുഴുങ്ങുമ്പോള്‍ ഉണ്ടാകുന്നത് പോലെയോ ശീമക്കൊന്നയുടെ വാടിയ ഇലകള്‍ക്ക് ഉള്ളത് പോലെയോ പാട വള്ളി പൂത്തത് പോലെയോ ഉള്ള ഒരു മണം.ഈ മണമാണ് ഇന്നും ചില നാട്ടിന്‍ പുറങ്ങളില്‍ പാമ്പ് വാ പൊളിച്ചത് പോലെ എന്നൊക്കെ പറയപ്പെടുന്ന മണം.പാമ്പിന്റെ വായക്കു പ്രത്യേകിച്ചു മണം ഒന്നുമില്ല.പാമ്പുകളെ വളര്‍ത്തുകയും അടുത്ത് പരിചയപ്പെടുകയം ഒക്കെ ചെയ്തിട്ടുള്ളവര്‍ക്ക്അവയുടെ കാഷ്ടത്തിന്റെ  ഈ മണം പെട്ടെന്ന് തിരിച്ചറിയാം.ഒറ്റ നോട്ടത്തില്‍ ഏകദേശം കോഴിക്കാഷ്ട്ടം പോലെ തന്നെയാണ് പാമ്പിന്‍ കാഷ്ട്ടവും കാണപ്പെടുക.
                            പാമ്പുകള്‍ ശീത രക്ത ജീവികളാണ്.അന്തരീക്ഷ താപനിലക്കനുസരിച്ച്ചു ശരീരതാപനില  നിയന്ത്രിക്കാന്‍ അവയ്ക്ക് കഴിയില്ല.അതുകൊണ്ട് തന്നെ ദഹനം ശരിയായി നടക്കണമെങ്കില്‍ ഒരു നിശ്ചിത ഊഷ്മാവ് അത്യാവശ്യമാണ്.അഞ്ചു ഡിഗ്രി സെന്റിഗ്രേഡില്‍ താഴ്ന്നാല്‍ ദഹനം അല്പം പോലും നടക്കില്ല. 35 ഡിഗ്രിയില്‍ കൂടിയാലും ദഹന നിരക്ക് താഴും.ഏകദേശം 24-25 ഡിഗ്രി സെന്റിഗ്രേഡ് ആണ് പാമ്പുകളുടെ ദഹനം സുഗമമായി നടക്കുന്ന ഊഷ്മാവ്.ഇങ്ങനെ നന്നായി ദഹനം നടന്നാല്‍ ഇരയുടെ മിക്കവാറും എല്ലാ ഭാഗവും ദഹിച്ച്ചു പോകും.എങ്കിലും പലപ്പോഴും ഇരയുടെ നഖം,അസ്ധിക്കഷ്ണങ്ങള്‍,രോമം തുടങ്ങിയവ പാമ്പിന്‍ കാഷ്ട്ടത്ത്തില്‍ കാണാറുണ്ട്.

1 comment:

  1. Get a $200 Bonus at Harrah's Casino in Las Vegas
    The new Harrah's Casino is one of the most well-known aprcasino Las Vegas-style casino resorts. It septcasino features ventureberg.com/ a full-service herzamanindir.com/ spa, sol.edu.kg a full-service spa and

    ReplyDelete

Please post your opinions