Thursday, December 22, 2011

കേരളത്തിലെ പാമ്പുകള്‍-ഒന്‍പത്

                                                             പാമ്പ്- ഒരു ഭക്ഷണം.

                                   പല രാജ്യങ്ങളിലും പാമ്പിനെ ഭക്ഷണമായി ഉപയോഗിക്കാറുണ്ട് തായിലണ്ട്,ചൈന,ഇന്ടോനെഷിയ തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രമല്ല നമ്മുടെ നാട്ടിലും ചില ആദി വാസി വിഭാഗങ്ങള്‍ പാമ്പിനെ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്.വിഷപ്പാമ്പുകള്‍ എന്നോ വിഷമില്ലാത്തവ എന്നോ വ്യത്യാസമില്ലാതെ അവര്‍ പാമ്പിനെ തിന്നും.ചേരയെ കരവാള എന്ന് അവര്‍ വിളിക്കുന്നു.അതിനെ കണ്ടാല്‍ പിടിച്ചു കണ്ണന്‍ ചിരട്ടയിലൂടെ വാല്‍ കടത്തി ഊര്ത്തി വലിച്ചു ശല്‍ക്കങ്ങള്‍ കളഞ്ഞു കഴുകി കഷ്ണങ്ങളാക്കി വേവിച്ചു കഴിക്കുന്നു.ഒരിക്കല്‍ തിരുനെല്ലി ഭാഗത്ത് വെച്ചു അവര്‍ തന്ന പൊരിച്ച പാമ്പിനെ തിന്നാന്‍ എനിക്കും കഴിഞ്ഞിട്ടുണ്ട്.പൊരിച്ച മീനിന്റെ രുചിയായിരുന്നു അന്ന് തിന്ന പൊരിച്ച നീര്‍ക്കോലിക്ക്.
പാമ്പിന്റെ ചോര എടുക്കുന്നു.
പാമ്പിന്റെ ഹൃദയം 
പൊരിച്ച പാമ്പ്‌ ഇറച്ചി  

                                                          നാഗാരാധന

                              പ്രാചീനമായ പല സംസ്കാരങ്ങളിലും നാഗാരാധന നില നിന്നിരുന്നു.ഗ്രീസ്,റോം തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ മാത്രമല്ല നമ്മുടെ ഇന്ത്യയിലും നാഗാരാധന വളരെ സജീവമായിരുന്നു.അവയുടെ സംരക്ഷണത്തിനു വേണ്ടി പവിത്രമായി നില നിര്‍ത്തപ്പെട്ട നാഗക്കാവുകള്‍ ഇന്നും നമ്മുടെ നാട്ടില്‍ പല സ്ഥലത്തും നില നില്‍ക്കുന്നുണ്ടല്ലോ.മണ്ണാര്‍ശാല,വെട്ടിക്കോട്,ആമേട,പാമ്പുംമെക്കാവ് എന്നിവയാണ് കേരളത്തിലെ പ്രസിദ്ധമായ നാഗക്കാവുകള്‍.

പാമ്പിനു പാലഭിഷേകം 
                 
നാഗക്കളം 

No comments:

Post a Comment

Please post your opinions