Monday, January 23, 2012

കേരളത്തിലെ പാമ്പുകള്‍- 18 ബെട്ഡോമിന്റെ കുരുടി

                                          
                                                     ബെട്ഡോമിന്റെ കുരുടി.

 ഇംഗ്ലീഷ് പേര് - Beddome"s worm snake
  ശാസ്ത്ര നാമം - Typhlops beddomei
  മറ്റു മലയാളം പേരുകള്‍ - വെള്ള മൂക്കന്‍ കുരുടി 

  വലിപ്പം -  140 mm

                           സാധാരണ കുരുടിയുടെത് പോലുള്ള തിളക്കമുള്ള ശരീരം.കണ്ടാല്‍ വിരയെപ്പോലെ തോന്നും.കഴുത്ത് വേര്‍തിരിക്കപ്പെട്ടിട്ടില്ല.ശരീരം ശല്ക്കാവൃതം.കണ്ണുകള്‍ നേത്ര ശല്ക്കത്തിനടിയില്‍ ഓരോ കറുത്ത കുത്തുകള്‍ പോലെ തോന്നും.അറ്റം കൂര്‍ത്ത വാല്‍.തവിട്ടുനിറം.ശരീരത്തിന് നടുവില്‍ പുറത്തു കൂടി മിക്കവാറും താഴെ വരെ എത്തുന്ന ഒരു ഇരുണ്ട വര കാണാം.അടിഭാഗം വിളറിയ നിറം. ശല്ക്കങ്ങളുടെ എണ്ണം 18. ഉദര ശല്ക്കങ്ങള്‍ക്ക് വീതി കൂടുതല്‍ ഇല്ല.പല്ലുകള്‍ മേല്താടിയില്‍ മാത്രം.

                                  ഇളകിയ മണ്ണില്‍ അറ്റം കൂര്‍ത്ത വാല്‍ ഉപയോഗിച്ച് തുരന്നിറങ്ങും.ഈര്‍പ്പവും ഇരുട്ടുമുള്ള സ്ഥലങ്ങളിലാണ് കാണപ്പെടാരുള്ളത്‌. മുട്ടയിട്ടു കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നു.ഉറുമ്പ്‌,ചിതല്‍,പുഴുക്കള്‍,ഉറുമ്പിന്‍ മുട്ട തുടങ്ങിയവയാണ് ആഹാരം. മധ്യ കേരളത്തില്‍ പശ്ചിമ ഘട്ട മലനിരകളുടെ 610 മുതല്‍ 1524 വരെ മീറ്റര്‍ ഉയരമുള്ള സ്ഥലങ്ങളില്‍ കാണപ്പെടുന്നു.
ബെട്ഡോമിന്റെ കുരുടി 
    
                                                
  വിഷം -  വിഷമില്ല.

                                   ഒറ്റ നോട്ടത്തില്‍ മറ്റു കുരുടിപ്പാമ്പുകളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ പ്രയാസമാണ്.

        

No comments:

Post a Comment

Please post your opinions