Tuesday, January 31, 2012

കേരളത്തിലെ പാമ്പുകള്‍- 19 കൊക്കുരുടി

                                                               കൊക്കുരുടിപ്പാമ്പ്

ഇംഗ്ലീഷ് പേര്      - Beaked Worm Snake.
ശാസ്ത്ര നാമം      -Grypotyphlops acutus.
മറ്റു മലയാളം പേരുകള്‍ -    ഇല്ല 
വലിപ്പം                 -  പരമാവധി 24 inch

                                                             ഈ പാമ്പ്‌ അത്ര സാധാരണമല്ല.ശരീരത്തില്‍ നിന്ന് വേര്തിരിച്ചിട്ടില്ലാത്ത തലയുടെ മുന്ഭാഗത്ത് പക്ഷിച്ച്ചുണ്ടിന്റെ ആകൃതിയില്‍ ഒരു നീണ്ട ശല്ക്കം ഉള്ളത് കൊണ്ടാണ് ഇങ്ങനെ ഒരു പേര് കിട്ടിയത്.ശല്‍ക്കങ്ങള്‍ മിനുസമുള്ളവയാണ്.പക്ഷിച്ച്ചുണ്ടിന്റെ ആകൃതിയുള്ള ശല്ക്കത്ത്തിന്റെ അടിയിലാണ് ഈ പാമ്പിന്റെ മൂക്ക്.ശല്ക്കാവൃതമായ കണ്ണുകള്‍ കറുത്ത കുത്തുകള്‍ പോലെ കാണാം.നീളം കുറഞ്ഞ വാലിന്റെ അറ്റം കൂര്‍ത്ത മുള്ളിന്റെ ആകൃതിയിലാണ്.അടിഭാഗത്ത്തിനു വിളറിയ നിറം.ശല്ക്കങ്ങളുടെ എണ്ണം 28 മുതല്‍ 34 വരെ ആകാം.ഉദര ശല്ക്കങ്ങള്‍ക്ക് വീതി കൂടുതല്‍ ഇല്ല.പല്ലുകള്‍ മേല്‍ത്താടിയില്‍ മാത്രം.

                                                           കാര്യമായ പഠനങ്ങളൊന്നും ഇതുവരെ ഇതിനെ കുറിച്ചു നടന്നിട്ടില്ല.മണ്ണിര,ചെറു കീടങ്ങള്‍,പുഴുക്കള്‍ തുടങ്ങിയവയാണ് ആഹാരം.തെക്കേ ഏഷ്യയിലെ ഏറ്റവും വലിപ്പമുള്ള കുരുടി വര്‍ഗ്ഗമാണ് ഇത്.

കൊക്കുരുടിപ്പാമ്പ്

വിഷം    :  വിഷമില്ല
                                                 

No comments:

Post a Comment

Please post your opinions