Sunday, February 19, 2012

കേരളത്തിലെ പാമ്പുകള്‍-20 കവച വാലന്മാര്‍



                                                   മെലിയന്‍ കവച വാലന്‍

ഇംഗ്ലീഷ് പേര്            : Pied-belly Shield Tail
ശാസ്ത്ര നാമം            :Melanophidium punctatum
മറ്റു  മലയാളം പേരുകള്‍ : ഇല്ല.
വലിപ്പം                        :  22 inch [പരമാവധി ]

                                                             മെലിഞ്ഞു ഉരുണ്ട് മൃദുല ശല്ക്കത്തോട്‌ കൂടിയ ശരീരം.തലയ്ക്കു കഴുത്തിനേക്കാള്‍ വീതി കുറവ്.കണ്ണും വാലും വളരെ ചെറുത്‌.വാല്‍ കുറച്ചൊന്നു പരന്നിട്ടാണ്.വാലിനു മുകളില്‍ ഒരു കവചം - പ്ലേറ്റ് - ഉണ്ട്.ഇളകിയതും ഈര്പ്പമുള്ളതുമായ മണ്ണില്‍ അറ്റം കൂര്‍ത്ത വാല്‍ ഉപയോഗിച്ചു തുരന്നു ഇറങ്ങുന്നതിനുള്ള ഒരു അനുകൂലനം ആണ് ഇത്.
                                                             ശല്ക്കങ്ങളുടെ എണ്ണം 15. മണ്ണിരയാണ് ആഹാരം.കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ല.പശ്ചിമ ഘട്ട മലനിരകളില്‍ ആണ് കാണപ്പെടാരുള്ളത്.
മെലിയന്‍ കവചവാലന്‍

 വിഷം       : ഇല്ല.

No comments:

Post a Comment

Please post your opinions