ഇംഗ്ലീഷ്‌പേര് : Elliot's Shieldtail
ശാസ്ത്രനാമം : Uropeltis ellioti
മറ്റു മലയാളം പേരുകള്‍ : ഇല്ല
വലിപ്പം : 10 inch
മൃദുല ശല്‍ക്കങ്ങള്‍ ഉള്ള മെലിഞ്ഞ ശരീരം. ചെരിച്ചു മുറിച്ച പോലെ തോന്നിക്കുന്ന ചെറിയ വാല്‍. കൂര്‍ത്ത മൂക്ക്. തലയ്ക്കു കഴുത്തിനെക്കാള്‍ വീതി കുറവാണ്. പുറംഭാഗത്തിനു തിളക്കമുള്ള ഇരുണ്ട നിറമാണ്. ചിലപ്പോള്‍ ശരീരത്തില്‍ മഞ്ഞക്കുത്തുകള്‍ കണ്ടേക്കാം. അടിഭാഗത്ത് ഈ കുത്തുകള്‍ക്ക് വലിപ്പം കൂടുതല്‍ ആയിരിക്കും. കഴുത്തിന്റെയും വാലിന്റെയും ഇരുവശത്തും മഞ്ഞ വരകള്‍.
ഇരതേടല്‍ രാത്രിയിലാണ്.ആക്രമണകാരിയല്ല.ഇളകിയ മണ്ണ് തുരന്നിറങ്ങുന്ന സ്വഭാവം .ആഹാരം മണ്ണിര. കുഞ്ഞുങ്ങളെ പ്രസവിക്കുന്നു
എലിയട്ട് കവചവാലന്‍ |
No comments:
Post a Comment
Please post your opinions